Tuesday, May 21, 2024
keralaLocal News

എരുമേലിയില്‍ റിപ്പബ്ലിക് ദിനാഘോഷം ആഘോഷിച്ച് ചിത്രശലഭങ്ങളും.

ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ സൈനിക വേഷം അണിഞ്ഞെത്തിയ ചിത്രശലഭം ശ്രദ്ധേയമാവുന്നു.എരുമേലി കുറുവാമൂഴി സ്വദേശി തത്തവയലില്‍ അനൂപ് ശശി രാവിലെ രാവിലെ തന്നെ വീടിനു സമീപത്തുനിന്നും പകര്‍ത്തിയ ചിത്രശലഭങ്ങളാണ് ചിത്രമാണ് ഇന്ന് ശ്രദ്ധേയമായിരിക്കുന്നത്.

ഇന്ത്യന്‍ കരസേനയുടെ വേഷത്തിന്റെ അതേ രീതിയിലാണ് ചിത്രശലഭങ്ങളുടെ നിറവും.യുദ്ധത്തില്‍ മാതൃരാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം പട്ടാളക്കാരെ അനുസ്മരിച്ചുകൊണ്ട് എഴുപത്തിരണ്ടാമത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ പറന്നെത്തിയ ഈ ചിത്രശലഭങ്ങളും ആഘോഷത്തില്‍ പങ്കു ചേരുകയാണ്.പ്രകൃതിയുടെ ഈ അപൂര്‍വ്വ സൃഷ്ടിയുടെ ചിത്രം പകര്‍ത്തിയ അനൂപിനും അഭിനന്ദനങ്ങള്‍.