Tuesday, May 21, 2024
keralaNews

ആലപ്പുഴയിലെ ഹര്‍ത്താല്‍ ; എസ്ഡിപിഐയുടെ മണ്ഡലം കമ്മറ്റി ഓഫീസ് നാട്ടുകാര്‍ അടച്ചുപൂട്ടിച്ചു

ആലപ്പുഴ ജില്ലയില്‍  ചേര്‍ത്തലയിലെ മൂന്നു കടകള്‍ക്കാണ് തീപിടിച്ചത്. ആര്‍എസ്എസ് ശാഖാ ഗട നായകനെ വെട്ടിക്കൊലപ്പെടുത്തിയ എസ് ഡിപിഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബിജെപിയുടെയും ഹൈന്ദവ സംഘടനയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയാണ് സംഭവം. ചേര്‍ത്തല ഫയര്‍ഫോഴ്സിന്റെ യൂണിറ്റുകള്‍ എത്തിയാണ് കടകളില്‍ പടര്‍ന്നു പിടിച്ച തീ അണച്ചത്. എസ്ഡിപിഐയുടെ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫീസ് നാട്ടുകാര്‍ സംഘടിച്ച് എത്തി അടച്ചുപൂട്ടിച്ചു. എസ്ഡിപിഐ ക്രിമിനലുകളുടെ ആക്രമണത്തില്‍ ചേര്‍ത്തല വയലാര്‍ നാഗം കുളങ്ങര ശാഖ ഗഡ നായക് നന്ദു (22) ആണ് കൊല്ലപ്പെട്ടത്. മുഖ്യശിക്ഷക് നന്ദു (22) വിനെ കൈയ്യറ്റ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യശിക്ഷകിന് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പുറത്ത് നിന്ന് എത്തിയ എസ്ഡിപിഐ മത തീവ്രവാദികള്‍ ആര്‍എസ്എസ് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ വീടിന് നേരെ അക്രമം നടത്തിയത്. സംഭവം അറിഞ്ഞെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മത തീവ്രവാദ സംഘം അക്രമം അഴിച്ചു വിടുകയായിരുന്നു.