Thursday, May 16, 2024
HealthkeralaNews

വി എസ് അച്യുതാനന്ദന്‍ രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

മുതിര്‍ന്ന സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് ആറാം തീയതി വാക്സിന്റെ ഒന്നാംഘട്ട ഡോസ് കുത്തിവച്ച അദ്ദേഹം ഇന്ന് രണ്ടാമത്തെ ഡോസിനായാണ് ആശുപത്രിയിലെത്തിയത്. മകന്‍ അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു.