Friday, March 29, 2024
keralaNews

കാഞ്ഞിരപ്പള്ളിയിൽ ” മരക്കാർ “എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച  യുവാവ്  പിടിയിൽ. 

കോട്ടയം : കോടികൾ ചിലവഴിച്ച് നിർമ്മിച്ച മലയാളത്തിന്റെ  പ്രമുഖ നടൻ മോഹൻലാൽ അടക്കം തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖർ അഭിനയിച്ച  ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ  വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവിനെ സൈബര്‍ പോലീസ് സംഘം പിടികൂടി.കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ  കച്ചവട സ്ഥാപനം നടത്തി വരുകയായിരുന്ന  മേലേട്ടുതകിടിയില്‍ നസീഫ് (34) നെയാണ് കോട്ടയം ജില്ല പോലീസ് മേധാവി ഡി. ശിൽപ ഐ.പി.എസ്സിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് . ‘ സിനിമ കമ്പനി’ എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാൾ ചിത്രത്തിന്റെ വ്യാജപ്രിന്റ് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. അടുത്ത കാലത്തായി  മലയാളം സിനിമയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നയാളുകളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഈ സംഭവം.ഈ  കേസുമായി ബന്ധപ്പെട്ട്  കൂടുതൽ അന്വേഷണം നടത്തുമെന്നും
ജില്ലാ പോലീസ് മേധാവി അറിയിച്ചു . കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ. എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഈ കേസ് അന്വേഷിക്കുന്നത് .