Tuesday, April 30, 2024
EntertainmentkeralaNews

നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ രണ്ട് മണിക്ക് തിരുവനന്തപുരത്ത്

നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം വട്ടിയൂര്‍ക്കാവിലെ തമ്പ് എന്ന വീട്ടിലെത്തിച്ചു.സംസ്‌കാരം നാളെ  രണ്ട് മണിക്ക് തിരുവനന്തപുരത്ത് നടക്കും. നാളെ രാവിലെ പത്തരമുതല്‍ പന്ത്രണ്ടുവരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം. 73 വയസായിരുന്നു. തിരുവനന്തപുരത്ത് ഉദരരോഗത്തിന് ചികില്‍സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെയാകും. ചലച്ചിത്രരംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിയ അതുല്യപ്രതിഭയാണ് വിടവാങ്ങിയത്. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. 2003ല്‍ പ്രത്യേക പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1981ലും 2003ലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നെടുമുടി വേണുവിനായിരുന്നു. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി എന്നിങ്ങനെ ഒന്‍പത് സിനിമകള്‍ക്ക് കഥകളെഴുതി. ‘പൂരം’ സിനിമയും കൈരളി വിലാസം ലോഡ്ജ് സീരിയലും സംവിധാനം ചെയ്തു. നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവുതെളിയിച്ച കലാകാരനായിരുന്നു നെടുമുടി വേണു.