Saturday, April 27, 2024
keralaNewsUncategorized

യുവതിയെ ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

തൃശൂര്‍ : തൃശൂരില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം വീട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസ് (28) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. യുവതിയെ ഭീഷണിപ്പെടുത്തിയ ഇയാള്‍ 90 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.നഗരത്തിലെ ഐസ്‌ക്രീം പാര്‍ലറില്‍ ജോലി ചെയ്യുന്നയാളാണ് നിയാസ്. ഇവിടെ നിന്ന് ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം ഹോം ഡെലിവറി നടത്തുന്നതിന് എത്തിയതായിരുന്നു ഇയാള്‍. ഇതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. ഈ വിവരം ഭര്‍ത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.സ്വര്‍ണവും തന്റെ പേരിലുള്ള സ്ഥലവുമെല്ലാം പണയം വെച്ചാണ് യുവതി ഇയാള്‍ക്ക് പണം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി നിയാസിനെതിരെ സമാനമായ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിലെടുത്തു.