Monday, April 29, 2024
keralaNewsObituary

തൃശ്ശൂരിലെ സാദാചര കൊലപാതകം: പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ്

തൃശ്ശൂര്‍: തൃശൂരിലെ സദാചാര കൊലക്കേസില്‍ പത്തൊമ്പതാം ദിവസവും പ്രതികളെ പിടികൂടാതെ പൊലീസ്. സംഭവം നടന്ന ശേഷം ഒളിവില്‍ പോയ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോണ്‍, ഗിന്‍ജു, അമീര്‍, രാഹുല്‍ എന്നീ പ്രതികളെക്കുറിച്ച് ഇനിയും അന്വേഷണ സംഘത്തിന് സൂചനയില്ല. ഇതില്‍ രാഹുല്‍ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിരുന്നു . പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ 22 മുതല്‍ സ്വിച്ച് ഓഫാണെന്ന് റൂറല്‍ എസ്പി വിശദീകരിക്കുമ്പോള്‍ കൊല്ലപ്പെട്ട സഹറിന്റെ സുഹൃത്തുക്കള്‍ അത് തള്ളുന്നു. ഈ മാസം ആദ്യം വര പ്രതികളില്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നെന്നാണ് സുഹൃത്തുക്കളുടെ വാദം. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ക്രൂരമായി തല്ലിച്ചത് കഴിഞ്ഞ 18നായിരുന്നു. ചൊവ്വാഴ്ചയാണ് സഹര്‍ മരിച്ചത്.