Sunday, May 12, 2024
keralaNews

കണ്ണൂരില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

കണ്ണൂര്‍. കണ്ണൂരില്‍ തീപിടുത്തം. കണ്ണൂര്‍ ധര്‍മ്മശാലയിലെ അഫ്ര പ്ലൈവുഡ്   ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. സ്നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയോടോയാണ് അപകടം സംഭവിച്ചത്. പ്ലൈവുഡ് പൂര്‍ണമായും കത്തിനശിച്ചു.ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍, തളിപ്പറമ്പ്,

പയ്യന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി പത്ത് യൂണിറ്റിലേറെ അഗ്‌നിശമനസേനകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കി.അതേസമയം തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തി കാരണമെന്ന് സൂചനയുണ്ട്.കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.