Friday, May 3, 2024
keralaNewsUncategorized

നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്: പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

ഇടുക്കി: തൊടുപുഴയില്‍ 11 വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പനക്ക് വെച്ച സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിന്‌റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.                                                                                                                                        രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചു പോയതാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്.                                                എന്നാല്‍ ഇയാള്‍ക്ക് അത്തരത്തില്‍ ഫേസ്ബുക്ക് ഐഡികളില്ലെന്ന് മനസ്സിലായി. പിന്നീട് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ പ്രതി രണ്ടാനമ്മയാണെന്ന് മനസ്സിലായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ ഫേയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ച് ഇവര്‍ പോസ്റ്റിടുകയായിരുന്നു.                                                                                       മൊബൈല്‍ വഴിയാണ് പോസ്റ്റിട്ടത്. ഇവര്‍ക്ക് 6 മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് രണ്ടാനമ്മ പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ കൗണ്‍സലിം?ഗിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.