Tuesday, May 14, 2024
keralaNewsObituary

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യാ വിഭാഗം ഡോക്ടര്‍ ബിപിനാണ് മരിച്ചത്.                                                                                                          ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തോട്ടില്‍ മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലില്‍ തോടിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും കണ്ടെത്തി. വാഹനത്തിനുള്ളില്‍ നിന്നും സിറിഞ്ചും മരുന്നും കണ്ടെത്തിയിട്ടുണ്ട്.                                                                             മയങ്ങാനുള്ള മരുന്ന് കുത്തിവച്ചതിനുശേഷം തോട്ടില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഡോ. ബിപിന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ എത്തിയിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.