Friday, April 26, 2024
keralaNews

മുക്കൂട്ടുതറ തിരുവമ്പാടിയിൽ ഉത്സവത്തിന് കൊടിയേറി

മുക്കൂട്ടുതറ :മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആറ് ദിവസം നീണ്ടു നിൽക്കുന്ന  തിരുവുത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വവും , ക്ഷേത്രം മേൽശാന്തി പ്രശാന്ത് കെ . നമ്പൂതിരി സഹകാർമികത്വവും വഹിച്ചു.22 ഞായറാഴ്ച ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്.19 ന് ക്ഷേത്ര വിശേഷങ്ങൾ ചടങ്ങുകൾക്ക് പുറമേ രാവിലെ 10.30ന് ഉത്സവ ബലി. ഉച്ചയ്ക്ക് 12 30ന് ഉത്സവബലി ദർശനം,പ്രസാദ് മൂട്ട്.വൈകിട്ട് 7. 30ന് തിരുവാതിര കളി ,8.30ന് നാടകം,  വൈകിട്ട് 9 30ന് വിളക്കിനെഴുന്നള്ളിപ്പ്,20ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 9 മണിക്ക് ഉച്ചശ്രീബലി അൻപൊലി, നിറപറ സമർപ്പണം, 10 ന് ദേവിനടയിൽ നാരങ്ങ വിളക്ക് അർച്ചന, ഉച്ചകഴിഞ്ഞ് 4.30ന് പഞ്ചവാദ്യം -ചെണ്ടമേളം,വൈകിട്ട് ഏഴിന് നൃത്തം, 9.30ന് വിളക്കിനെഴുന്നള്ളിപ്പ് .21 ന് ചടങ്ങുകൾക്ക് പുറമേ ഉച്ചശ്രീബലി,അൻപൊലി – നിറപറ സമർപ്പണം, പഞ്ചവാദ്യം – ചെണ്ടമേളം.വൈകിട്ട് ആറിന് നാദസ്വരം,
7.30 ന് ഗാനാമൃതം, 9.30ന് വിളക്കിനെഴുന്നള്ളിപ്പ് , 22ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 9 മണിക്ക് നിറപറ സമർപ്പണം,12. 30ന് ആറാട്ട് സദ്യ ,2.30ന് ആറാട്ട് ബലി,3.30ന് ആറാട്ട് പുറപ്പാട് .ആറുമണിക്ക് ഇടകടത്തി ആറാട്ട്  കടവിൽ തിരു  ആറാട്ട്, ഏഴിന് താലപ്പൊലി ഘോഷയാത്ര, 7.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് , തുടർന്ന് തെയ്യം.9 മണിക്ക് ഘോഷയാത്ര സംഗമം  മുക്കൂട്ടുതറ  ടൗണിൽ . നൃത്തനാടകം.
ഉത്സവത്തോടനുബന്ധിച്ച് തിരുവമ്പാടി കണ്ണൻ മ്യൂസിയം ആൽബം പുറത്തിറക്കി. ക്ഷേത്രാങ്കണത്തിൽ

നടന്ന ചടങ്ങിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു .
പൂഞ്ഞാർ എംഎൽഎ അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രശസ്ത ചലച്ചിത്രനടിയും നടത്തകിയുമായ ഊർമ്മിള ഉണ്ണി നിർവഹിച്ചു. വി.വി സാജു വെട്ടിയങ്കൽ ആണ് ആൽബം സമർപ്പിച്ചത്.