Friday, May 17, 2024
NewsObituary

തെലുങ്ക് പിന്നണിഗായകന്‍ ജി ആനന്ദ് കോവിഡിനെ തുടര്‍ന്ന് അന്തരിച്ചു

കോവിഡ് 19മായുള്ള പോരാട്ടത്തിന് ഒടുവില്‍ പ്രശസ്ത തെലുങ്ക് പിന്നണിഗായകന്‍ ജി ആനന്ദ് അന്തരിച്ചു. അദ്ദേഹത്തിന് 67 വയസ് ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പയിരുന്നു അദ്ദേഹത്തിന് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ 55 ലേക്ക് താഴുകയും എന്നാല്‍ കൃത്യസമയത്ത് അദ്ദേഹത്തിന് വെന്റിലേറ്റര്‍ നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.ബി എന്‍ റെഡ്ഡി നഗറിലുള്ള തിരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന് സഹായം തേടി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ആനന്ദ് ജനിച്ചത്. ചെന്നൈയിലാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ഘണ്ടസാലയുടെ മരണത്തിന് ശേഷം തെലുഗു സിനിമാരംഗത്തേക്ക് എത്തുകയുമായിരുന്നു. 1976ല്‍ അമേരിക അമ്മായി എന്ന ചിത്രത്തിലൂടെ ആയിരുന്നു ആനന്ദിന്റെ രംഗപ്രവേശം. നിരവധി സിനിമകളില്‍ പാടിയിട്ടുള്ള അദ്ദേഹം ഭക്തിഗാന ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.അതേസമയം, കോവിഡ് രണ്ടാം തരംഗത്തില്‍ നിരവധി സെലിബ്രിറ്റികള്‍ക്കാണ ജീവന്‍ നഷ്ടമായത്. പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ടു കഴിഞ്ഞദിവസമാണ് കോവിജ് ബാധിച്ച് അന്തരിച്ചത്. ഗായകന്‍ കോമാങ്കനും കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോമാങ്കന്‍ മരിച്ചത്. ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തില്‍ ‘ഊവ്വൊരു പൂക്കളുമേ’ എന്ന ഗാനരംഗത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു.

ഹിന്ദി – മറാത്തി ചിത്രമായ ഛിഛോരെയില്‍ അഭിനയിച്ച നടി അഭിലാഷ പാട്ടീലും കോവിഡിനെ തുടര്‍ന്നാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അഭിലാഷയുടെ മരണം.പ്രശസ്ത കന്നഡ സംവിധായകനായ രേണുക ശര്‍മ കോവിഡ്, ന്യൂമോണിയ രോഗങ്ങള്‍ കലശലായതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയിരുന്നു.ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു.

ഭാര്യയും നാല് വയസുള്ള മകനുമുണ്ട്. ദൂരദര്‍ശന്‍ അവതാരക കാനുപ്രിയ കോവിഡ് മൂലം കഴിഞ്ഞദിവസം മരിച്ചിരുന്നു.ടി വി താരം ബിക്രംജീത് കന്‍വാര്‍പാല്‍, തൊണ്ണൂറുകളിലെ പ്രശസ്ത ഗാനരചയിതാവ് ശ്രാവണ്‍ റാത്തോഡ്, മഹാഭാരതം സീരിയലില്‍ ഇന്ദ്രനായി വേഷമിട്ട സതീഷ് കൗള്‍ എന്നിവര്‍ കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരുന്നു.