Saturday, May 18, 2024
HealthkeralaNews

തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ തമിഴ്‌നാട് അടച്ചു

കൊവിഡ് അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ തമിഴ്നാട് അടച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അതിര്‍ത്തിയില്‍ പൊലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി.

ഇ-പാസ് ലഭിക്കാന്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് സാമ്ബിള്‍ നല്‍കി മടങ്ങാനുള്ള സൗകര്യവും ഉണ്ട്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒറ്റ ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണം 1,341 ആണ്. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണം 1,75,649 ആയി. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ചില സംസ്ഥാനങ്ങളില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.