Friday, May 17, 2024
keralaNews

ആദായനികുതി വകുപ്പിന്റെ നടപടി നേരിടാന്‍ മുന്‍കൂട്ടി പാപ്പര്‍ ഹര്‍ജി നല്‍കി കെപി യോഹന്നാന്‍.

ആദായനികുതി വകുപ്പിന്റെ നടപടി നേരിടാന്‍ മുന്‍കൂട്ടി പാപ്പര്‍ ഹര്‍ജി നല്‍കി കെപി യോഹന്നാന്‍.സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ പണം ദുരുപയോഗം ചെയ്‌തെന്ന് വിദേശികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ജൂണിലാണ് കനേഡിയന്‍ കോടതിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയും കെപി യോഹന്നാനും പാപ്പര്‍ ഹര്‍ജി നല്‍കിയത്.കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടികളാണ് കണ്ടെത്തിയത്. തിരുവല്ലയിലെ ആസ്ഥാനത്തും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമടക്കമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. കണക്കില്‍ പെടാത്ത പണത്തിന് പുറമെ നിരോധിച്ച നോട്ടുകളും ഇവിടെ നിന്ന് പിടികൂടിയിരുന്നു. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളായിരുന്നു പിടികൂടിയത്.പ്രാഥമിക പരിശോധനയില്‍ തന്നെ 300 കോടിരൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ബിലീവേഴ്‌സ് സ്ഥാപകനായ കെപി യോഹന്നാന്‍ വിദേശത്താണുള്ളതെന്നാണ് വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആദായ നികുതി വകുപ്പ് ആരംഭിച്ചതായും വിവരണുണ്ട്.