Sunday, April 28, 2024
indiaNews

തന്റെ മരണത്തിന് എന്തിനാണ് ഇത്ര തിടുക്കം .. ആദരാഞ്ജലികള്‍ അര്‍പ്പിച്ച തരൂരിനും വിമര്‍ശനം;

വ്യാജ മരണവാര്‍ത്തയില്‍ പ്രതികരണവുമായി സുമിത്രാ മഹാജന്‍; ആദരാഞ്ജലികള്‍ അര്‍പ്പിച്ച തരൂരിനും വിമര്‍ശനം; ‘ഇന്റോര്‍ ഭരണകൂടത്തില്‍ നിന്നും സ്ഥിരീകരണം തേടാതെ എന്റെ മരണം എങ്ങനെയാണ് വാര്‍ത്ത ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയെന്നും മഹാജന്‍ . തന്റെ വ്യാജ ‘മരണവാര്‍ത്ത’യില്‍ പ്രതികരിച്ച് ലോകസഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍. ഇന്റോര്‍ ഭരണകൂടത്തില്‍ നിന്നും ഒരു സ്ഥിരീകരണം പോലും വരാതെ എങ്ങനെയാണ് ചാനലുകളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടതെന്ന് സുമിത്രാ മഹാജന്‍ ചോദിക്കുന്നു.

വ്യാജ മരണ വാര്‍ത്തയിലെ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ അനുശോചനത്തിലും സുമിത്രാ മഹാജന്‍ പ്രതികരിച്ചു. എന്തിനാണ് ഇത്ര തിടുക്കം കാട്ടുന്നതെന്നാണ് സുമിത്രാ മഹാജന്റെ ചോദ്യം.’ഇന്റോര്‍ ഭരണകൂടത്തില്‍ നിന്നും സ്ഥിരീകരണം തേടാതെ എന്റെ മരണം എങ്ങനെയാണ് വാര്‍ത്ത ചാനലുകളില്‍ പ്രത്യക്ഷപ്പെടുക. സ്ഥിരീകരിക്കുന്നതിന് മുമ്ബ് കൊടുക്കാന്‍ എന്തായിരുന്നു ഇത്ര തിടുക്കം.’ സുമിത്രാ മഹാജന്‍ ചോദിക്കുന്നു.ഇന്നലെയാണ് സുമിത്രാ മഹാജന്‍ മരണപ്പെട്ടുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ശശി തരൂര്‍ ട്വിറ്ററിലൂടെ ആദരാജ്ഞലികള്‍ നേരുകയായിരുന്നു.വ്യാഴാഴ്ച്ച രാത്രി 11 -16 നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ‘ലോക്‌സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്റെ നിര്യാണം അറിഞ്ഞതില്‍ ദുഃഖമുണ്ട്. അവരുമായി എനിക്കുണ്ടായ മികച്ച നിരവധി ഓര്‍മ്മകളുണ്ട്. അവരുടെ കുടുംബത്തിന് എന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാവും. ഓം ശാന്തി.’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. പിന്നാലെ നിരവധി പേര്‍ സുമിത്രാ മഹാജന്റെ മരണ വാര്‍ത്ത വ്യാജമാണെന്ന് തരൂരിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തു. ഒടുവില്‍ ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ തന്നെ സുമിത്രാ മഹാജന്റെ ആരോഗ്യ നില സംബന്ധിച്ച് ട്വിറ്ററില്‍ വിശദീകരണം നല്‍കി. പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നാണ് ബിജെപി നേതാവ് ട്വിറ്ററില്‍ കുറിച്ചത്. കേട്ടതില്‍ സന്തോഷമുണ്ടെന്ന് മറുപടി കൊടുത്തുകെണ്ട് ശശി തരൂര്‍ തന്റെ ട്വീറ്റ് പിന്‍വലിച്ച് നന്ദി അറിയിക്കുകയായിരുന്നു.