Thursday, April 18, 2024
EntertainmentkeralaNews

വ്യവസായി രവി പിള്ളയുടെ മകന്‍ ഗണേശിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ലാലും ഭാര്യയും

വ്യവസായി രവി പിള്ളയുടെ മകന്‍ ഗണേശിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ലാലും ഭാര്യ സുചിത്രയും. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. നേരിട്ടെത്തിയാണ് മോഹന്‍ലാലും സുചിത്രയും നവദമ്പതികള്‍ക്ക് ആശംസകള്‍ നല്‍കിയത്.ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകള്‍ നല്‍കിയ താരം ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിരാവിലെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

https://www.instagram.com/p/CTlmYxEMt3S/?utm_source=ig_embed&ig_rid=6010d94d-37e9-4df1-9d68-d3dbced4b01c