Monday, April 29, 2024
keralaNewsObituary

ജപ്തി നോട്ടിസ് കിട്ടിയതിനു പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

പാലക്കാട് : ബാങ്കില്‍നിന്ന് ജപ്തി നോട്ടിസ് കിട്ടിയതിനു പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പാലക്കാട് കള്ളിക്കാട് കെ.എസ്.എം.മന്‍സിലില്‍ അയൂബ് (60) ആണ് മരിച്ചത്. 1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടിസ്. മരുമകന്റെ ബിസിനസിനായാണ് വീട് ഉള്‍പ്പെടെ ഈട് വച്ച് സ്വകാര്യ ബാങ്കില്‍ നിന്ന് അയൂബ് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് ജപ്തി നോട്ടിസ് നല്‍കി. തുടര്‍ന്ന് ഇന്നു രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.