Sunday, May 12, 2024
keralaNews

കൊടുംവളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു, 4 പേര്‍ക്ക് പരുക്ക്

ദേശീയപാതയിലെ കൊടുംവളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരുക്ക്. സ്വകാര്യ ബസ് ഡ്രൈവര്‍മാരായ അഖില്‍ (28), രാജു, യാത്രക്കാരായ പാമ്പാടി സ്വദേശിനി അനിത (45), സിന്ധു എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ അഖിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ദേശീയപാത 183ല്‍ 19-ാം മൈലില്‍ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്നു മുണ്ടക്കയത്തിനു പോയ ബസും പൊന്‍കുന്നത്തു നിന്ന് കോട്ടയത്തേക്കു പോയ ബസുമാണു കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി ബസുകള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.