Thursday, May 2, 2024
keralaNewsObituary

കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

മലപ്പുറം : കോട്ടക്കലില്‍ 25 അടിയോളം താഴ്ചയുള്ള കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കല്‍ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കിണറ്റില്‍ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം സംഭവിച്ചത്. മലപ്പുറത്ത് നിന്നുള്ള അഗ്‌നിരക്ഷാസേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം.