Friday, April 26, 2024
keralaNews

വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നില്‍ക്കില്ലെന്ന് സഹകരണമന്ത്രി.

വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നില്‍ക്കില്ലെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍. എ.ആര്‍.ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.ടി.ജലീലിന്റെ എന്‍ഫോഴ്‌സ്‌മെന്റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം. സഹകരണബാങ്കിലെ ഇ.ഡി. അന്വേഷണം പാര്‍ട്ടി നിലപാടിനെതിരാണ്. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നതും ശരിയല്ലെന്നു സിപിഎം നിലപാടെടുത്തു. ജലീലിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിയിരുന്നു. എന്നാല്‍, കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ ഉറച്ചുതന്നെയെന്ന് ജലീല്‍ ഇന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.