Monday, April 29, 2024
keralaLocal NewsNews

സേവ സംഘത്തിന്റെ പ്രവർത്തനം മാതൃകപരം : എം എൽ എ

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിൽ അന്നധാനമടക്കമുള്ള സൗകര്യം ലഭ്യമാക്കുന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തനം മാതൃകാ പരമാണെന്ന് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് പുറകിൽ ആരംഭിച്ച എരുമേലി  അന്നദാന ക്യാമ്പിന്റെയും,സേവ സംഘത്തിനായി എം  എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.അഡ്വ.എം.എസ്. മോഹൻ (പൊൻകുന്നം യൂണിയൻ പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു . ചടങ്ങിൽ അഡ്വ. ഡി. വിജയകുമാർ (സേവ സംഘം  ദേശീയ വൈസ്. പ്രസിഡന്റ്),ശ്രീധര ശർമ്മ (ദേവസ്വം അഡ്മിനിസ്ട്രറ്റിവ് ഓഫീസർ ),പി.എ. ഇർഷാദ് (ജമാത്ത് പ്രസിഡന്റ്),സി എ എ കരീം ( ജമാത്ത്  സെക്രട്ടറി ),നാസർ പനച്ചി ( എരുമേലി ഗ്രാമ പഞ്ചായത്ത് മെമ്പർ), ഗോവിന്ദ പത്മൻ ( സേവ സംഘം,എക്സി. മെമ്പർ) പി.നരേന്ദ്രൻ നായർ(സേവ സംഘം സ്റ്റേറ്റ് ട്രഷറർ) സേവ സംഘം എരുമേലി യൂണീറ്റ് പ്രസിഡന്റ് അനിയൻ എരുമേലി, അഴുത ക്യാമ്പ് ഓഫീസർ ശശിധരൻ പൊൻകുന്നം എന്നിവർ സംസാരിച്ചു.