Tuesday, April 30, 2024
keralaNewspolitics

കോവിഡിൽ ദുരിതമനുഭവിക്കുന്ന നിർന്ധനരായവർക്ക് ആശ്വാസമായി സേവാഭാരതി

എരുമേലി:കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്ന നിർന്ധനരായവർക്ക്  ആശ്വാസമായി  എരുമേലി സേവാഭാരതി  പൾസ്‌ ഓക്സിമീറ്റർ, മറ്റ്  മെഡിക്കൽ ഉപകരണങ്ങൾ നൽകി. സംസ്ഥാനതലത്തിൽ നിലവിൽ 500 ലധികം ഓക്സിജൻ കോണ്സന്ട്രെറ്റർ വിവിധ ജില്ലകളിൽ ലഭ്യമാക്കിയിട്ടുണ്ട്.  സേവാഭാരതിയുടെയും,സേവാ ഇന്റർനാഷണലിന്റേയും,ഇൻഫോസിസ്ന്റെയും സഹായത്തോടെയാണ് സേവന പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങൾ എത്തിയിട്ടുള്ളത് . എരുമേലി സേവാഭാരതിക്ക്  ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ  സേവാഭാരതി ജില്ല സെക്രട്ടറി കെ.ജി രാജേഷിൽ നിന്നും  ആർ എസ് എസ്  എരുമേലി ഖണ്ഡ് സേവ പ്രമുഖ് പി.പി സുനിൽ കുമാർ
ഏറ്റുവാങ്ങി. സേവാഭാരതി ജില്ലാ വൈസ്  പ്രസിഡന്റ്‌ ഡി.പ്രസാദ് , വി ആർ രതീഷ് എന്നിവർ പങ്കെടുത്തു , ഈ സൗകര്യം ആവശ്യമുള്ളവർ  9072322218 എന്ന നമ്പറിൽ ബന്ധപ്പെടുക