Saturday, May 4, 2024
keralaNews

ശബരീശന് നാളെ പള്ളിവേട്ട

ശബരിമലയിലെ പള്ളിവേട്ട നാളെ നടക്കും.രാത്രി ശ്രീഭൂതബലി പൂര്‍ത്തിയാക്കി,വിളക്കിനെഴുന്നള്ളിപ്പിനും ശേഷമാണ് ശരംകുത്തിയിലേക്കുള്ള പള്ളിവേട്ട പുറപ്പാട്.താളമേളങ്ങളില്ലാതെയുള്ള യാത്രയുടെ മുന്നില്‍ അമ്പുംവില്ലുമായി വേട്ടക്കുറുപ്പ് നീങ്ങും.പിന്നില്‍ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവരും അയ്യപ്പഭക്തരുമുണ്ടാകും.ശരംകുത്തിയിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പള്ളിവേട്ട. തുടര്‍ന്ന് ആഘോഷത്തോടെ സന്നിധാനത്തേക്ക് മടങ്ങും.രാത്രി പഴുക്കാമണ്ഡപത്തിലാണ് അയ്യപ്പന്റെ വിശ്രമം. ബുധനാഴ്ചയാണ് ആറാട്ട്.