Tuesday, May 14, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടനം ; എരുമേലിയിലെ വിവിധ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കാന്‍ നീക്കം; നടപടി വിവാദമാകുന്നു.

എരുമേലിയിലെ വിവിധ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്ന നടപടി വിവാധമാകുന്നു.ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് തീര്‍ത്ഥാടകര്‍ കുളിക്കാനിറങ്ങുന്ന പ്രധാന കടവുകളില്‍ എരുമേലി ഗ്രാമപഞ്ചായത്ത് ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്ന നടപടി വിവാധമാകുന്നത്.20-2021 വാര്‍ഷിക പദ്ധതിയില്‍ അംഗീകാരം ലഭിച്ചിട്ടുള്ള ലൈഫ് ഗാര്‍ഡുകള്‍ക്ക് എല്ലാവര്‍ഷവും അപേക്ഷ ക്ഷണിക്കുന്നുണ്ടെങ്കിലും അവസാനം പഞ്ചായത്തിന് താല്‍പര്യമുള്ളവരെയാണ് നിയമിക്കുന്നത്.ഒരുങ്കല്‍, കൊരട്ടി, എയ്ഞ്ചല്‍വാലി, അഴുത ,മൂക്കന്‍പെട്ടി , കണമല, പമ്പ അഴുത സംഗമം എന്നിങ്ങനെ പ്രധാന 7 കടവുകളിലാണ് 2 പേര് എന്ന നിലയില്‍ 14 പേരെ നിയമിക്കാനാണ് ശ്രമം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കര്‍ശന നിയന്ത്രണം ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഈ കടവുകളില്‍ ഒന്നുംതന്നെ നിലവിലെ സാഹചര്യത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നതല്ല. തീര്‍ത്ഥാടകര്‍ക്ക് കുളിക്കാന്‍ പ്രത്യേക ഷവര്‍ബാത്ത് ഏര്‍പ്പെടുത്തണം എന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോഴാണ് കടവുകളില്‍ പഞ്ചായത്ത് ലൈഫ് ഗാര്‍ഡ് എന്ന പേരില്‍ ആളുകളെ നിയമിക്കുന്നത് .പരമ്പരാകത കാനനപാതയില്‍ തീര്‍ത്ഥാടകരുടെ യാത്ര സര്‍ക്കാര്‍തന്നെ വേണ്ടന്നുവച്ച സാഹചര്യത്തിലാണ് കാനനപാതയിലെ അഴുതകടവിലും ലൈഫ്ഗാര്‍ഡിനെ നിയമിക്കുന്നത്.പഞ്ചായത്തിന്റെ ഈ നിയമനത്തിന് പിന്നില്‍ എന്തോ ദുരൂഹത ഉണ്ടെന്നും ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ എന്തിനുവേണ്ടിയാണെന്നും എല്ലാവര്‍ഷവും അപേക്ഷക്ഷണിക്കുന്നുണ്ടെങ്കിലും അവസാനം പഞ്ചായത്തിന് താല്‍പര്യമുള്ളവരെയാണ് നിയമിക്കുന്നത് എന്നും നാട്ടുകാര്‍ പറഞ്ഞു.