Thursday, May 9, 2024
Newsworld

യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം: അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ

രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം യുക്രെയ്‌നും സഖ്യത്തിനുമെന്ന് പുടിന്‍ അറിയിച്ചു. യുക്രെയ്‌നില്‍ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വന്‍പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണമുണ്ടായാല്‍ സഖ്യരാജ്യങ്ങള്‍ യുക്രെയ്‌നിനൊപ്പം നില്‍ക്കാന്‍ സാധ്യത കുറവാണെന്നും റഷ്യയുടെ സുരക്ഷ ഉറപ്പുനല്‍കിയാല്‍ സ്ഥിതിഗതികള്‍ മാറാമെന്നും വിദേശകാര്യ വിദഗ്ധന്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു . പുടിന്റെ ലക്ഷ്യം യുക്രെയ്‌നിന്റെ ഡീ മിലിറ്ററൈസേഷനാണെന്നു ദ് ഹിന്ദു ഇന്റര്‍നാഷ്ണല്‍ അഫേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി പറഞ്ഞു. അതൊടൊപ്പം യുക്രെയ്‌ന് സഹായഹസ്തവുമായി രാജ്യങ്ങള്‍ വരേണ്ടതില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുവെന്നും ജോണി കൂട്ടിച്ചേര്‍ത്തു. ഡോണ്‍ബാസ് ആക്രമിക്കുന്നതിലൂടെ അമേരിക്കയേയും നാറ്റായേയും തന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുകയാണ് പുടിന്റെ ശ്രമമെന്നു മുരളിധരന്‍ കടുങ്ങല്ലൂര്‍ പറഞ്ഞു . യുദ്ധമുണ്ടായാല്‍ റഷ്യയെ സാമ്പത്തികമായി ബാധിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.നയതന്ത്ര തലത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.’നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്‌നില്‍ സൈനിക നടപടി അനിവാര്യമാണ്. റഷ്യന്‍ നീക്കത്തിനെതിരെ ബാഹ്യ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.യുക്രെയ്‌നിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് പുടിന്‍ ഉത്തരവിട്ടത്. ഇതിനിടെ, യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനോട് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.