Tuesday, April 30, 2024
keralaNews

റോഡരികിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് അധികൃതർ  വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിച്ചു ……. 

എരുമേലിയിൽ മാലിന്യം നീക്കുന്നതിന് ചൊല്ലി ദേവസ്വം ബോർഡും –  പഞ്ചായത്തും തമ്മിൽ തർക്കത്തിൽ 
എരുമേലി:ശബരിമല തീർത്ഥാടനത്തിന് ഭാഗമായി എരുമേലിയിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പഞ്ചായത്തും തമ്മിൽ തർക്കത്തിൽ.ദേവസ്വം ബോർഡ് പാർക്കിംഗ് മൈതാനങ്ങളിലേയും , ലേലം ചെയ്തു കൊടുത്ത കടകളിലെയും മാലിന്യം നിൽക്കുന്നതിനെ   ചൊല്ലിയാണ്  ദേവസ്വം ബോർഡ് പഞ്ചായത്തും തമ്മിൽ തർക്കത്തിലായിരിക്കുന്നത്.ജൈവ അജൈവ മാലിന്യങ്ങൾ  ചാക്കിൽ കെട്ടിയാണ് കച്ചവടക്കാർ റോഡിൽ തള്ളുന്നത് .
ഇത്തരം മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണെങ്കിൽ എടുക്കാൻ തയ്യാറുമാണ്. എന്നാൽ  ആഹാരസാധനങ്ങളുടെ അവശിഷ്ടമാണ് ഏറ്റവുമധികം  മാലിന്യമായി തള്ളുന്നതെന്നും സെക്രട്ടറി പറഞ്ഞു.ഇന്നലെ കെഎസ്ആർടിസി ജംഗ്ഷനു സമീപം റോഡരികിൽ മാലിന്യം തള്ളിയ സംഭവത്തിൽ,മാലിന്യം തള്ളിയവരെ പഞ്ചായത്ത് അധികൃതർ വിളിച്ചുവരുത്തി മാലിന്യം  തിരികെ എടുപ്പിക്കുകയായിരുന്നു.
നിലവിലെ പഞ്ചായത്ത് മാലിന്യ സംസ്കരണകേന്ദ്രത്തിൽ  മാലിന്യങ്ങൾ കുന്നുകൂടുകയാണ് . കൂടുതൽ മാലിന്യങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ മാലിന്യങ്ങൾ റോഡരികിലാണ്  തള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ലേലം ചെയ്തു കൊടുക്കുന്ന കടകളിലെ മാലിന്യങ്ങൾ  കടക്കാർ തന്നെ സംസ്കരിക്കണമെന്നും സെക്രട്ടറി പറഞ്ഞു. എന്നാൽ ശബരിമല തീർത്ഥാടനം സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മാലിന്യം നീക്കത്തിൽ തർക്കമുണ്ടാക്കുന്നത് ശരിയല്ലന്ന്  ദേവസ്വം ബോർഡും പറയുന്നു.  എരുമേലിയിലെ  മാലിന്യങ്ങൾ നിൽക്കുന്നതായി എത്തുന്ന വിശുദ്ധ സേനയ്ക്ക്  ശമ്പളമടക്കമുള്ള സൗകര്യങ്ങൾ ദേവസ്വം ബോർഡാണ് നൽകുന്നത്. ബോർഡ് കടകളിലെ മാലിന്യങ്ങൾ  നീക്കുന്നതിന് കച്ചവടക്കാരിൽ നിന്നും ഫീസും പഞ്ചായത്ത് ഇടാറുണ്ട്.ശബരിമല തീർത്ഥാടന അവലോകന യോഗങ്ങളിൽ എരുമേലിയിലെ  മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സംബന്ധിച്ച് പഞ്ചായത്തിനാണ് നിർദേശം നൽകിയിരുന്നത്.എന്നാൽ മാലിന്യങ്ങൾ നീക്കാൻ ചെയ്യാൻ  കഴിയില്ലെന്ന് പഞ്ചായത്ത് പറയുന്നത് ശരിയല്ലെന്നും ശബരിമല തീർത്ഥാടനത്തെ മാലിന്യ വിമുക്തമാക്കാൻ പഞ്ചായത്ത് സഹകരിക്കണമെന്നും  ആവശ്യപ്പെട്ടു  എന്നാൽ എരുമേലിയിൽ മാലിന്യം സംസ്കരിക്കുന്നതിനുള്ള  സംവിധാനം ഗ്രാമപഞ്ചായത്തിൽ മാത്രമാണുള്ളത്.മാലിന്യം നീക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ  ആരോഗ്യപ്രശ്നം ഉണ്ടാകുമെന്നും നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തർക്കം പരിഹരിക്കാൻ ഉന്നത അധികാരികൾ ഇടപെടണമെന്ന്  നാട്ടുകാരും ആവശ്യപ്പെട്ടു.