Tuesday, May 7, 2024
indiaNewsUncategorized

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി നമുക്ക് ഒന്നിച്ചു നില്‍ക്കാം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ അടയാളപ്പെടുത്തുന്ന അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തില്‍ സന്ദേശം പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. ഇത്തവണ റിപ്പബ്ലിക് ദിനം ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹം റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നത്.ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍ സിസി ആണ് മുഖ്യാതിഥി. ഈജിപ്തില്‍ നിന്നുള്ള 120 അംഗ സൈനിക സംഘവും ഇന്ത്യന്‍ സംഘത്തോടൊപ്പം രാജ്പഥില്‍ മാര്‍ച്ചു ചെയ്യുന്നുണ്ട്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വര്‍ഷം എന്ന പ്രത്യേകതയുമുണ്ട്. ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുതുതായി നിര്‍മ്മിച്ച കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്‍-പച്ചക്കറി-പലവ്യജ്ഞന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് പരേഡില്‍ പ്രത്യേക ക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. കര്‍ത്തവ്യപഥില്‍ വിവിഐപി സീറ്റിലിരുന്നാകും പരേഡിന് സാക്ഷ്യം വഹിക്കുക. 17 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മറ്റു മന്ത്രാലയങ്ങളിലേയും 23 നിശ്ചല ദൃശ്യങ്ങളാണ് പരേഡില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.