Friday, May 10, 2024
keralaNews

തമിഴ് നടന്‍ രജനീകാന്തിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.

തമിഴ് നടന്‍ രജനീകാന്തിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരമാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ലഭിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജനീകാന്തിന് പുരസ്‌കാരം നല്‍കിയതെന്നതും ശ്രദ്ധേയമാണ്. നേരത്തെ രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നു. ബി.ജെ.പിയുമായി രജനീകാന്ത് സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനത്തില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു.