Friday, May 17, 2024
keralaNewsObituary

വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകള്‍ ആതിര (22) യയെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെമ്ബഴന്തി എസ്.എന്‍. കോളജ് ഇംഗ്ലീഷ് പി. ജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആതിര.

തൊഴിലുറപ്പ് പണിക്ക്ക്കുപോയ കുടടിയുടെ അമ്മ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടന്നിരുന്നു. ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാഞ്ഞതോടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ആതിരയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.