Friday, May 17, 2024
keralaNews

പുണ്യം പൂങ്കാവനം സംസ്ഥാനതല ദിനാഘോഷം ഇന്ന്.

പുണ്യം പൂങ്കാവനം ശുചീകരണ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( 20/01) രാവിലെ 10 മണിക്ക് എരുമേലി എംഇഎസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്യും.പുണ്യം പൂങ്കാവനം സംസ്ഥാന കോര്‍ഡിനേറ്ററും,പോലീസ് ഇന്‍സ്പെക്ടര്‍ ജനറലുമായ പി. വിജയന്‍ ഐപിഎസ്,ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐപിഎസ് , മാമാങ്കം സിനിഫ്രെയിം മാസ്റ്റര്‍ അച്യുതന്‍ , വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സാമൂഹിക മതസാമുദായിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.പുണ്യം പൂങ്കാവനം ജില്ലാ കോഡിനറ്റര്‍ റിട്ടേ അസിസ്റ്റന്റ് കമാന്റന്റ് ജി. അശോക് കുമാര്‍ , പുണ്യം പൂങ്കാവനം കാഞ്ഞിരപ്പള്ളി കോഡിനേറ്റര്‍ ഷിബു എം എസ്,എസ് ഐ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും .