Friday, May 17, 2024
keralaNews

പുണ്യം പൂങ്കാവനം ;സംസ്ഥാനതല ദിനാഘോഷം 20 ന്‌

  പത്തുവർഷം മുമ്പ് ശബരിമലയിൽ ആരംഭിച്ച പുണ്യം പൂങ്കാവനം  ശുചീകരണ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 20 ന്‌ ബുധന്‍
രാവിലെ 10 മണിക്ക് എരുമേലി എംഇഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്  അധികൃതർ  പത്രസമ്മേളനത്തിൽ പറഞ്ഞു .ജില്ലയിൽ 90 ആരാധനാലയങ്ങളാണ് പുണ്യം പൂങ്കാവനം കേന്ദ്രങ്ങളായി രൂപീകരിച്ചിട്ടുള്ളത് . സംസ്ഥാനത്ത് 450 ഉം , ഒരു വർഷം കൊണ്ട്  വിവിധ സംസ്ഥാനങ്ങളിലായി ആയിരം കേന്ദ്രങ്ങൾ  രൂപീകരിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കുളങ്ങൾ,റോഡുകൾ എന്നിവ പൂർത്തിയാകുന്ന അതോടൊപ്പം പൂന്തോട്ടങ്ങളും ഒരുക്കും . ജനകീയ  പിന്തുണയോടെ കാഞ്ഞിരപ്പള്ളി 26 മൈൽ മുതൽ എരുമേലി വരെയുള്ള പ്രധാന റോഡിൽ ശുചീകരണവും തണൽ മരങ്ങൾ വച്ചുപിടിപ്പിക്കലും  നടന്നുവരികയാണ് .  ഈ റോഡിൽ  ചില കേന്ദ്രങ്ങളിൽ സ്ഥിരമായി മാലിന്യം  റോഡിൽ തള്ളുന്നുവെന്ന പരാതിയിന്മേൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു . കഴിഞ്ഞദിവസം മാലിന്യം റോഡിൽ തള്ളിയ ഒരാളെ പിടികൂടി മാലിന്യം തിരിച്ചു എടുപ്പിച്ച്  സംസ്ക്കരിപ്പിച്ചതായും  അവർ പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്യും . പുണ്യം പൂങ്കാവനം സംസ്ഥാന കോർഡിനേറ്ററും , പോലീസ്   ഇൻസ്പെക്ടർ ജനറലുമായ പി. വിജയൻ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐപിഎസ് , മാമാങ്കം സിനിഫ്രെയിം മാസ്റ്റർ അച്യുതൻ ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,  സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാമൂഹിക മതസാമുദായിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന്  പറഞ്ഞു.പത്രസമ്മേളനത്തിൽ പുണ്യം പൂങ്കാവനം ജില്ലാ കോഡിനേറ്റർ റിട്ടേ .അസിസ്റ്റൻറ് കമാന്റന്റ് ജി. അശോക് കുമാർ, പുണ്യം പൂങ്കാവനം കാഞ്ഞിരപ്പള്ളി കോഡിനേറ്റർ ഷിബു എം എസ് ,  എസ് ഐ . പുണ്യം പൂങ്കാവനം ലീഡർ മാരായ  എസ് ഐ ജോർജ് കുട്ടി , എ.എസ് . ഐ അനിൽ പ്രകാശ് , സി പി ഒ മാരായ ജയലാൽ , വിശാൽ എന്നിവർ പങ്കെടുത്തു .
മാലിന്യം നിക്ഷേപിക്കരുത് .   
പുണ്യം പൂങ്കാവനം പദ്ധതിയുടെ നിരീക്ഷണത്തിലുള്ള കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈൽ മുതൽ എരുമേലി വരെയുള്ള പ്രധാന റോഡിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്നും സമിതികൾ മേഖലയിൽ നിരീക്ഷണത്തിൽ ഉണ്ടെന്നും  പോലീസ് പറഞ്ഞു .