Tuesday, May 14, 2024
Local NewsNews

എരുമേലി  എം ഇ എസ് കോളേജിലെ  സയൻസ്  എക്സിബിഷൻ ഇന്ന് സമാപിക്കും. 

എരുമേലി: എം ഇ എസ്‌ കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്മെൻറ് നടത്തുന്ന രണ്ടു ദിവസത്തെ സയൻസ് എക്സിബിഷൻ ഇന്ന് സമാപിക്കും.                                           
ഇന്നലെ ആരംഭിച്ച  സയൻസ്എക്സിബിഷൻ   എം ഇ  എസ്‌ കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ  അബ്ദുൽ സലാം , ജില്ലാ കമ്മറ്റി ട്രഷറർ ഹബീബുള്ള ഖാൻ , ഇലക്ട്രോണിക്സ് ഡിപ്പാർട്മെൻറ് മേധാവി ജിഷ സി കെ എന്നിവർ സംസാരിച്ചു.  എക്സിബിഷനിൽ ഐ എസ്‌ ആർഒ,പ്ലാനറ്റോറിയം, കെൽട്രോൺ തുടങ്ങി പതിനഞ്ചോളം സ്റ്റാളുകളാണ്  വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി  സജ്ജീകരിച്ചിരിക്കുന്നത്. പ്രദർശനം
സൗജന്യമായി കാണാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.