Friday, May 3, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ;ദേവസ്വം പ്രസിഡന്റ്.

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്താന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.തീര്‍ത്ഥാടകരുടെ എണ്ണം കുറച്ച് വെര്‍ച്വല്‍ ക്യൂ വഴി പ്രവേശനം അനുവദിക്കുക.എന്നാല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണ.കോവിഡ് രോഗ വ്യാപനം ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.പമ്പ നിലയ്ക്കല്‍ റോഡ് പണി തുലാമാസം ഒന്നിന് മുന്‍പ് നന്നാക്കും. തീര്‍ത്ഥാടകരെ സാന്നിധാനത്ത് വിരിവെക്കാന്‍ അനുവദിക്കില്ലെന്നും ദര്‍ശന ശേഷം മടങ്ങുന്ന സംവിധാനമായിരിക്കും ഉണ്ടായിരിക്കുക എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.അന്നദാനം പരിമിതമായ തോതില്‍ നടത്താനും തീരുമാനമായി. ഈ വര്‍ഷം കടകളിലേക്കുള്ള ലേലം ഇതുവരെ ആയിട്ടില്ലെന്നും.കച്ചവടക്കാര്‍ വിമുഖത കാണിക്കുന്നുവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.