Tuesday, May 7, 2024
keralaNews

ലഹരിമരുന്നുമായി മകന്‍ എക്‌സൈസ് പിടിയില്‍: അമ്മ തൂങ്ങിമരിച്ച നിലയില്‍.

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ യുവാവിന്റെ മാതാവ് തൂങ്ങിമരിച്ച നിലയില്‍.കഴക്കൂട്ടം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേയ്‌സ് ക്ലെമന്റാണ്(55) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെ അഞ്ചുമണിയോടെയാണ് ഗ്രേയ്‌സ് ആത്മഹത്യ ചെയ്തത്.
4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനു ഗ്രേയ്‌സിന്റെ മകന്‍ ഷൈനിനെ ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തിരുന്നു. ഷൈന്‍ സ്ഥിരമായി ലഹരി വില്‍പ്പന നടത്താറുണ്ടായിരുന്നുവെന്നാണ് എക്‌സൈസ് പറയുന്നത്.മകനെ എക്‌സൈസ് പിടികൂടിയ വിവരം അറിഞ്ഞ ഗ്രേയ്‌സ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. തൂങ്ങിമരിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബന്ധുക്കള്‍ കയറ് കഴുത്തില്‍നിന്ന് ഊരിമാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.