Monday, May 13, 2024
keralaNews

വ്യാജമദ്യം കാറില്‍ കടത്തിയ സംഭവം ;ഒരാളെ അറസ്റ്റ് ചെയ്തു.

മുപ്പത് ലിറ്റര്‍ വ്യാജചാരായം കാറില്‍ കടത്താനുള്ള ശ്രമത്തിനിടെ പോലീസ് ഒരാളെ പിടികൂടി.
തുലാപ്പള്ളി നാറാണംതോട് ഇടപ്പറമ്പില്‍ സജികുമാറി(50)നെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി.എന്‍.സി.രാജ്മോഹന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എരുമേലി പോലീസിന്റെ ഹൈടെക്ക് ക്യാമറയില്‍ ചാരായം കടത്തിയ കാറിന്റെ ദൃശ്യങ്ങളും, കാറിന് അകമ്പടിസേവിച്ചു വന്ന ബൈക്ക് യാത്രക്കാരനേയും ക്യാമറയില്‍ പതിഞ്ഞിരുന്നു.പൊന്‍കുന്നം ചിറക്കടവ് മേഖലയില്‍ വച്ച് കാര്‍ പിടിക്കുകയായിരുന്നു. കാറില്‍ നിന്നും 30 ലിറ്റര്‍ ചാരായവും,പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്നും 150 കോടയും,വാറ്റു ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രിന്‍സിപ്പള്‍ എസ് ഐ രാജേഷ്,എസ്‌ഐമാരായ കെ ആര്‍ റജിലാല്‍, രവീന്ദ്രന്‍ ആചാരി,എ എസ്‌ഐമാരായ വിക്രമന്‍,ഗിരീഷ്,സിപിഓമാരായ ജോഷി, ബിനു,ഷൈമ ബിഗം,പ്രതാപചന്ദ്രന്‍,നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ബി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡിഎഎന്‍എസ്എഫ് അംഗങ്ങളായ പ്രതീഷ് രാജ്,ശ്രീജിത്ത് ബി നായര്‍,തോംസണ്‍ കെ മാത്യു,അജയകുമാര്‍,വി.കെഅനില്‍കുമാര്‍,എസ് അരുണ്‍,ഷെമീര്‍ സമദ്,പി.എം ഷിബു,സതിഷ് ,അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.