Friday, May 17, 2024
keralaNewspolitics

പി സി ജോര്‍ജിന് ജാമ്യം

പി സി ജോര്‍ജിന് ജാമ്യം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ മത വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍  പി.സി ജോര്‍ജിന് ജാമ്യം  നല്‍കി.ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ശക്തമായി വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.പി.സി. ജോര്‍ജ് മുന്‍ എംഎല്‍എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും ജാമ്യം അനുവദിക്കുമ്പോള്‍ കോടതി കണക്കിലെടുത്തു.

ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കമെന്ന് പിസി ജോര്‍ജ്ജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്