Sunday, April 28, 2024
keralaNewsUncategorized

പത്തനംതിട്ടയിൽ വൻ തീപിടുത്തം കടകൾ  നശിച്ചു

  പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ അല്പം മുമ്പുണ്ടായ വൻ തീപിടുത്തത്തിൽ കടകൾ കത്തി നശിച്ചു. ഒരു ചെരുപ്പ് കടയും , മറ്റൊരു ചിപ്സ് കടയും, ഒരു മൊബൈൽ കടക്കുമാണ് തീപിടിച്ചത്. ഇവിടെ സ്ഥലങ്ങളിൽ നിന്നും അഗ്നിശമനസേന എത്തി തീ അണയ്ക്കുകയാണ്. കടലക്കുള്ളില്‍ ആളുകൾ അകപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.  അഞ്ച് കടകൾ  കത്തിനശിച്ചു. കടകളില്‍ ഉപയോഗിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. നമ്പര്‍ വണ്‍ എന്ന ചിപ്‌സ് കടയ്ക്കാണ് ആദ്യം തീ പിടിച്ചത്. എ വണ്‍ ബേക്കറി എന്നീ കടകളുമാണ് കത്തിയിരിക്കുന്നത്. തീ അണച്ചു കഴിഞ്ഞു. കൂടുതല്‍ അഗ്‌നി ശമന യൂണീറ്റുകള്‍ എത്തുകയാണ്.

 

രണ്ട് ഫയര്‍ ഫോഴ്‌സ് ഓഫീസര്‍മാര്‍ക്ക് പൊള്ളലേറ്റു. ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച കടകളാണ് കത്തിയത്.
അഞ്ച് കടകൾ കത്തിനശിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്.