Saturday, April 27, 2024
keralaNews

ചെങ്ങന്നൂൂരില്‍ കെഎസ്ആര്‍ടിസി ബസ് കടയ്ക്കുള്ളില്‍ ഇടിച്ചു കയറി

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി ബസ് കടയ്ക്കുള്ളില്‍ ഇടിച്ചു കയറി.അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു.എംസി റോഡില്‍ മുളക്കുഴ ഊരിക്കടവ് ജംക്ഷനു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് ഡ്രൈവര്‍ ജി.അനില്‍കുമാറിന്റെ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ അടൂര്‍ ഡിപ്പോയിലെ ബസാണ്. പരുക്കേറ്റ 8 യാത്രക്കാര്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.