Wednesday, May 15, 2024
keralaNews

പാലാരിവട്ടം പാലം ഉടന്‍ കൈമാറും; തുറക്കല്‍ തീരുമാനിക്കേണ്ടത് സര്‍ക്കാര്‍: ഇ.ശ്രീധരന്‍

കൊച്ചി : പാലാരിവട്ടം ഫ്‌ലൈ ഓവറിന്റെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാവുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീധരന്‍ പറഞ്ഞു. ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ശ്രീധരന്‍ സന്ദര്‍ശിച്ചു. ശനി രാവിലെ തുടങ്ങിയ ഭാരപരിശോധന കഴിഞ്ഞ രാത്രിയിലാണ് പൂര്‍ത്തിയായത്.