Monday, May 13, 2024
HealthkeralaLocal NewsNews

ചങ്ങനാശ്ശേരി ലഹരിയുടെ ഹബോ? മയക്കുമരുന്ന് ഗുളികകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം: ഓണാഘോഷം കൊഴുപ്പിക്കുന്നതിന് കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി മാനസികരോഗികള്‍ക്ക് ഡോക്ടറുടെ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന അതിമാരകശേഷിയുള്ള നിട്രാസെപ്പാം എന്ന രാസനാമത്തിലുള്ള 100 ഗുളികകളുമായി ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവരുമ്പോള്‍ ചങ്ങനാശേരി മന്ദിരം കവലയില്‍ വച്ച് കോട്ടയം എക്സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജ്. എം-ന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി കാട്ടുക്കുന്നേല്‍ രഞ്ചു ചാക്കോ (31-വയസ്സ്), പെരുമ്പായിക്കാട് സ്വദേശി ചിറ്റിനിക്കാലായില്‍ ലിജുമോന്‍ ജോസഫ് (33-വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്ത് ഇവര്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയില്‍ എടുത്തു.സ്‌കൂള്‍-കോളേജ് കുട്ടികള്‍ക്ക് 6-രൂപ വിലയുള്ള ഗുളിക 100-രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. ഷാഡോ ടീം അംഗങ്ങളായ മാമ്മന്‍ ശാമുവേല്‍, രതീഷ്. പി. ആര്‍ എന്നിവര്‍ ആഴ്ച്ചകളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട മെഡിക്കല്‍ ഷോപ്പിലെ യുവതിയുമായി പ്രണയം നടിച്ചാണ് ഗുളിക കൈക്കലാക്കിയത് എന്നാണ് ഇവര്‍ പറഞ്ഞത്.എക്സൈസ് ഇവരുടെ മൊഴി സ്ഥിരീകരിച്ചിട്ടില്ല. വിശദമായി അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍.T.A നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു ഗുളിക കഴിച്ചാല്‍ 7-മണിക്കൂര്‍ വരെ ലഹരിയിലായിരിക്കും. വാഹനപരിശോധനയില്‍ പിടിക്കപ്പെടുകയില്ല എന്നത് കാരണം കുട്ടികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ ഉപയോഗം പ്രത്യുല്‍പാദനശേഷി തകരാറിലാക്കുകയും, ഗുളിക ലഭിക്കാതെ വന്നാല്‍ മാനസിക വിഭ്രാന്തി കാണിക്കുകയും ചെയ്യും.ചങ്ങനാശ്ശേരിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച 15-കിലോ കഞ്ചാവും ഹോണ്ട ജാസ് കാറും കസ്റ്റഡിയില്‍ എടുത്തത്. റെയ്ഡില്‍ ഷാഡോ ടീം മാമ്മന്‍ ശാമുവേല്‍, രതീഷ്. പി. ആര്‍, CEO-മാരായ രാജീഷ് പ്രേം, അഞ്ചിത്ത് രമേശ്, പ്രവീണ്‍ പി നായര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സുരേഷ് എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍ ബി, രാജീവ് കെ, എക്സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജന്‍, ഡ്രൈവര്‍ അനില്‍ എന്നിവ നേതൃത്വം നല്‍കി.പ്രതികളെ കോടതിയില്‍ ഹാജരാക്കി 14- ദിവസത്തേക്ക് റിമാന്റ് ചെയ്തു.