Thursday, May 9, 2024
Uncategorized

മൂന്ന് സഹോദരിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് സഹോദരികളായ മൂന്നുപേര്‍ കുളത്തില്‍ മുങ്ങി മരിച്ചു. അക്കര വീട്ടില്‍ റഷീദിന്റെ മക്കളായ റിന്‍ഷി (18), റമീഷ (23), നിഷിത (26)എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കുളിക്കുന്നതിനിടെ ഒരാള്‍ കുളത്തില്‍ മുങ്ങിത്താന്നു.രക്ഷിക്കാനായി മറ്റുരണ്ടുപേരും ശ്രമിച്ചെങ്കിലും ഇവരും മുങ്ങിത്താന്നു . ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മൂവരെയും കരയിലേക്ക് എത്തിച്ച്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.അവധിക്ക് സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു റമീഷയും നാഷിദയും. റഹ്‌മാനാണ് റമീഷയുടെ ഭര്‍ത്താവ്. ഷാഫിയാണ് നാഷിദയുടെ ഭര്‍ത്താവ്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാളെ സംസ്‌കരിക്കും.