Saturday, April 27, 2024
keralaNewsObituary

പത്മശ്രീ കൃഷ്ണകുമാര്‍ വാര്യര്‍ സൗമ്യനായി പൊതുപ്രവര്‍ത്തകന്‍ .

സൗമ്യനായി പൊതുപ്രവര്‍ത്തകനും അയ്യപ്പ വിശ്വാസിയുമായ പത്മശ്രീ കൃഷ്ണകുമാര്‍ വാര്യരുടെ വിയോഗം സമാജത്തിന് തീരാത്ത നഷ്ടമായിരുന്നുവെന്ന് സമാജം സംസ്ഥാന സെക്രട്ടറി എസ് . മനോജ് പറഞ്ഞു .ശബരിമല അയ്യപ്പസേവാസമാജം മുന്‍ ദേശീയ ചെയര്‍മാനായിരുന്ന പത്മശ്രീ പി ആര്‍ കൃഷ്ണകുമാര്‍ വാര്യരുടെ ദേഹവിയോഗത്തില്‍ എരുമേലി അയ്യപ്പയോഗം അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എരുമേലിയില്‍ നടന്ന സമ്മേളനത്തില്‍ എരുമേലി സേവാകേന്ദ്രം പ്രസിഡന്റ് അശോക് കുമാര്‍.ടി അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ സെക്രട്ടറി ചിദംബരം,രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സഹകാര്യവാഹ് വി ആര്‍ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.കൃഷ്ണകുമാര്‍ജിയുടെ ആത്മാവിന് നിത്യശാന്തിയ്കായി 27 / 9 ന് ഞായറാഴ്ച സന്ധ്യയ്ക്ക് 6:00മണിക്ക് മോക്ഷദീപം തെളിയിച്ച് മൗനപ്രാര്‍ത്ഥന നടത്താനും യോഗം തീരുമാനിച്ചു.