സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ ആയി പുനക്രമീകരിച്ചു.
സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ ആയി പുനക്രമീകരിച്ചുവെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെയായി ക്രമീകരിച്ചിരുന്നു.ഇതു മൂലം ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് അസൗകര്യമുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുന:ക്രമീകരണത്തിന് നിര്‍ദ്ദേശിച്ചതെന്നും സി എംഡി അറിയിച്ചു.