Friday, May 10, 2024
keralaNews

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നിരുന്നാലും ബംഗളുരുവില്‍ത്തന്നെ തുടരുമെന്ന് കുടുംബം അറിയിച്ചു.ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടര്‍ന്നാണ് അര്‍ബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്സിജി കാന്‍സര്‍ സെന്ററിലേക്ക് മാറ്റുന്നത്. ജര്‍മനിയില്‍ നടന്ന ചികിത്സയുടെ തുടര്‍ ചികിത്സയാകും ബംഗളൂരുവില്‍ നടത്തുക.ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് കുടുംബം ആവര്‍ത്തിച്ചിരുന്നു. ഇതിനോട് ആശുപത്രികളില്‍ കൊണ്ട് പോയതിന്റെ കണക്കുകള്‍ നിരത്തിയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതിരോധം.