Saturday, April 27, 2024
indiakeralaNews

45 രൂപ നിരക്കില്‍ സപ്ലൈകോ വഴി സവാള വിതരണം നാളെ മുതല്‍.

 

സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മുഖേന നവംബര്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിലോയ്ക്ക് 45 രൂപ വച്ച് റേഷന്‍ കാര്‍ഡിന് രണ്ട് കിലോ സവാള ലഭിക്കും.

വിപണിയില്‍ കിലോയ്ക്ക് 100 രൂപയാണ് നിലവിലെ സവാള വില. ചെറിയ ഉള്ളിക്ക് 100 കടന്നു. മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതാണ് രൂക്ഷമായ വിലക്കയറ്റത്തിനിടയാക്കിയത്.