Saturday, April 27, 2024
EntertainmentInterviewkeralaLocal NewsNews

ആഗ്രഹത്തിന് സഫലീകരണമൊരുക്കി നെറ്റിപ്പട്ട നിര്‍മ്മാണം.

അലങ്കാരത്തിന് അഴകേകാന്‍ നീരജം വീട്ടിലെ നെറ്റിപ്പട്ട നിര്‍മ്മാണം ശ്രദ്ധേയമാകുന്നത്.എരുമേലി കൊരട്ടി സ്വദേശി റിട്ടേ. തഹസീല്‍ദാര്‍ എസ് സതീശനും കുടുംബവുമാണ് അലങ്കാരത്തിന് വര്‍ണ്ണ വിസ്മയമൊരുക്കി നെറ്റിപ്പട്ടം നിര്‍മ്മാണമാരംഭിച്ചിരിക്കുന്നത്.സ്വര്‍ണ്ണ നിറത്തില്‍ വെട്ടി തിളങ്ങുന്ന നെറ്റിപ്പട്ടം വീടിന് അലങ്കാരമായി വയ്ക്കണമെന്നാഗ്രഹവുമായി തൃശൂരില്‍ ചെന്ന് വില ചോദിച്ചപ്പോള്‍ ശരിക്കും ഞെട്ടി.പക്ഷെ ആഗ്രഹം മാറ്റിയില്ല.നെറ്റിപ്പട്ടത്തെക്കുറിച്ച് വീട്ടില്‍ കൂട്ടായ ചര്‍ച്ച നടത്തി. ഒടുവില്‍ ഇതേക്കുറിച്ച് പഠിക്കാനും-പിന്നെ സാധനങ്ങള്‍ കിട്ടിയാല്‍ നിര്‍മ്മിക്കാനും തീരുമാനിച്ചു.

അങ്ങനെ കുറേ ദിവസത്തെ കഠിന പരിശ്രമത്തിനൊടുവില്‍ സാധനങ്ങള്‍ വന്നു. നവമാധ്യമങ്ങളിലും-പുസ്തകങ്ങളിലും വായിപ്പ് പഠിച്ചതു പോലെ നിര്‍മ്മാണത്തിന് തുടക്കം.ആദ്യം പേപ്പറില്‍ നെറ്റിപ്പട്ടത്തിന്റെ മാതൃക വരച്ച് വെട്ടിയെടുക്കും.പിന്നെ കട്ടിയുള്ള കാഡ് ബോര്‍ഡില്‍ വെട്ടി മാതൃകയുകയുണ്ടാക്കും.അവസാനം ചുമന്ന പട്ട് തുണിയില്‍ തന്റെ മനസിലെ ആഗ്രഹം പോലെ
നെറ്റിപ്പട്ടം അണിയിച്ചൊരുക്കും.എല്ലാം നെറ്റിപ്പട്ടം നിര്‍മ്മാണത്തിന്റെ ആചാരാങ്ങളും നിയമങ്ങളും പാലിച്ചു കൊണ്ട് സാധനങ്ങള്‍ ഒന്നൊന്നായി ഒട്ടിച്ചെടുക്കും.

        ആദ്യം ഗണപതി സ്മരണയോടെ തുടക്കം,പിന്നെ ത്രിമൂര്‍ത്തികള്‍, ദേവീ സങ്കല്പം,പഞ്ചഭൂതം, അഷ്ടദൃക്കുകള്‍, നവഗ്രഹങ്ങള്‍,അങ്ങനെ എല്ലാം ശരിയായി സങ്കല്പിച്ച് ഉറച്ച മനസ്റ്റോടെ നിര്‍മ്മാണമാരംഭിച്ച സതീശന്‍ സാറും കുടുംബവും ഇന്ന് നെറ്റിപ്പട്ട നിര്‍മ്മാണത്തില്‍ ആത്മവിശ്വാസത്തിന്റെ പൊന്‍തിളക്കത്തിലാണ്.
ഒന്നര, രണ്ടര,മൂന്നര അടി എന്നീ വിസ്തീര്‍ണ്ണമുള്ള വലുപ്പത്തിലാണ് നിര്‍മ്മാണം. കടകളില്‍ പതിനായിരം രൂപ മുതല്‍ വില വരുന്ന നെറ്റിപ്പട്ടമാണ് വളരെ ചുരുങ്ങിയ നിര്‍മ്മാണ ചിലവില്‍ മാത്രം ഇവിടെ നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് നല്‍കും.രൂപഭംഗിയും, മിഴിവാര്‍ന്ന ശോഭയുള്ളതുമായ നെറ്റിപ്പട്ടം നിര്‍മ്മിക്കാന്‍ ഒരാഴ്ചയെങ്കിലും വേണം.കണ്ണിമല ഹൈസ്‌കൂളിലെ റിട്ടേ.അധ്യാപികയും ഭാര്യയുമായ ജലജ,ആലുവ എം ഇ എസ് എന്‍ജിനീയറ്റംഗ് കോളേജിലെ അസി. പ്രൊഫസറുമായ ഏക മകള്‍ നീതു,നിസാന്‍ കമ്പനിയിലെ അസി. മാനേജരായ മരുമകന്‍ ജയദേവുമാണ് ഈ ഉദ്യമത്തിന് താങ്ങും തണലുമായി കൂടെ നില്‍ക്കുന്നതെന്നും സതീശന്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.വീടിന് അലങ്കാരമൊരുക്കാന്‍ നെറ്റിപ്പട്ടം ആവശ്യമുള്ളവര്‍ 94 47 86 80 84 എന്ന നമ്പറില്‍ ബന്ധപ്പെടാനുമാകും.