Friday, May 17, 2024
keralaNewspolitics

എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി.

കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളുമായി എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി പ്രകടനപത്രിക പുറത്തിറക്കിയത്.ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കുമെന്ന് ഉള്‍പ്പെടെയുളള പ്രഖ്യാപനങ്ങളാണ് എന്‍ഡിഎ മുന്നോട്ടുവെയ്ക്കുന്നത്. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ആറ് സൗജന്യ പാചക വാതക സിലിണ്ടറുകള്‍ നല്‍കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് നല്‍കും.ഒരു കുടുംബത്തിന്റെ വരുമാനമാര്‍ഗമായ വ്യക്തികള്‍ അസുഖബാധിതരായാല്‍ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നല്‍കും. ഭൂരഹിതരായ പട്ടികജാതി പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കും ശബരിമല വിഷയത്തിലും ലൗ ജിഹാദ് വിഷയത്തിലും നിയമനിര്‍മാണം തുടങ്ങിയ കാര്യങ്ങളാണ് പ്രകടന പത്രിക മുന്നോട്ടുവെയ്ക്കുന്നത്.വികസോന്‍മുഖമായ ആശയങ്ങളാണ് എന്‍ഡിഎ കേരളത്തിനായി മുന്നോട്ടുവെയ്ക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇടതും വലതുമാണ് കാലങ്ങളായി കേരളം ഭരിക്കുന്നത്. ജനങ്ങള്‍ മറ്റൊരു പോംവഴിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി കേരളത്തില്‍ നടപ്പിലാക്കുകയാണ് അഞ്ച് വര്‍ഷം ഭരണത്തിലിരുന്ന പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.