Monday, April 29, 2024
keralaNews

ജമ്മു കാശ്മീരിലെ എൻസിസി ക്യാമ്പിൽ എരുമേലി  സ്റ്റേഷനിലെ പോലീസ് ഓഫീസറുടെ മകളും 

എരുമേലി: ജമ്മു കാശ്മീരിൽ നടക്കുന്ന എൻസിസിയുടെ മൗണ്ട് ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ  പോലീസ് ഓഫീസറുടെ മകൾക്കും ക്ഷണം. എരുമേലി സ്റ്റേഷനിലെ പോലീസ് ഓഫീസറായ രംഗനാഥന്റെ മകൾ ചർച്ചിക രംഗനാഥൻ ആണ് കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത നാല് പേരിൽ ഒരാളായി  തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനുവരി അഞ്ചു മുതൽ18 വരെയാണ്
ജമ്മു കാശ്മീരിലെ പഹൽഗാമിൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ 5 കേരള ഗേൾസ് ബറ്റാലിയനിലെ വിദ്യാർഥിനി കൂടിയാണ് ചർച്ചിക. ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ
രോഹിതാഷ് ശർമ്മ, സീനിയർ ജിസിഐ ദേവിക അജിത് എന്നിവർക്കൊപ്പം ആണ് ചർച്ചിക  ക്യാമ്പിന് യാത്ര തിരിക്കുന്നത്.
അച്ഛൻ പോലീസായിരിക്കുമ്പോൾ തന്നെ തനിക്കും പട്ടാളക്കാരി ആകണമെന്ന അടിയുറച്ച മോഹമാണ് ക്യാമ്പിലേക്കുള്ള പ്രവേശനമെന്നും ചർച്ചിക “കേരള ബ്രേക്കിംഗ് ന്യൂസി ” നോട്  പറഞ്ഞു.