Thursday, May 2, 2024
keralaNews

റാന്നിയില്‍ വാക്ക് തര്‍ക്കത്തിനിടെ സുഹൃത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍.

 

വാക്ക് തര്‍ക്കത്തിനിടെ സുഹൃത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടില്‍ അതുല്‍ സത്യന്‍ (25) നെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ റാന്നി ബ്ലോക്കുപടി പൗവത്ത് വീട്ടില്‍ രാജീവ് കുമാറാണ് (38) മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. അതുലിന്റെ വീടിന്റെ മുറ്റത്ത് നടന്ന വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ രാജീവ് കുമാറിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച രാത്രിതന്നെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാജീവ് അവിവാഹിതനാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.