Monday, May 13, 2024
keralaNewspolitics

സഭയില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: ഇന്ന് രാവിലെ ആരംഭിച്ച പതിനഞ്ചാം കേരള നിയമ സഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നടപടികള്‍ നിര്‍ത്തി വച്ചു.                                       

വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ ക്കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ബാനറും – പ്ലാക്കാടുകളും ഉയര്‍ത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു ഇറങ്ങുകയായിരുന്നു.

ഇതിനിടെ നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.

മീഡിയ റൂമില്‍ മാത്രം നില്‍ക്കാനാണ് അനുമതി. എന്നാല്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന്റെ ചിത്രം ഇല്ലാതെയാണ് പിആര്‍ ഡി ചിത്രങ്ങള്‍ നല്‍കുന്നത്.